കൊച്ചിയിലെ ഖരമാലിന്യ സംസ്‌കരണത്തിന് വ്യക്തമായ പദ്ധതി തയാറാക്കണം; ഹൈക്കോടതി

കൊച്ചി നഗരത്തിലേ ഖരമാലിന്യ സംസ്‌കരണത്തിന് വ്യക്തമായ പദ്ധതി തയാറാക്കണമെന്ന് ഹൈക്കോടതി.
പൊതു സ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കണം. മാലിന്യ ശേഖരണത്തിനു നഗരത്തിലെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഫീസ് ഈടാക്കാമെന്നും കോടതി വ്യക്തമാക്കി.

കൊച്ചി നഗരത്തിലെ മാലിന്യശേഖരണം സംബന്ധിച്ച് പരാതികള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഹൈക്കോടതി നിര്‍ദേശം. പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം തടയുന്നതിന് മുന്‍സിപ്പല്‍ പൊലീസ് സേനയെ രൂപീകരിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

Story Highlights solid waste treatment in Kochi; High Court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top