Advertisement

തൃശൂർ ജില്ലയിൽ 581 പേർക്ക് കൂടി കൊവിഡ്; 631 പേർ രോഗമുക്തർ

October 14, 2020
Google News 1 minute Read
thrissur covid update today

തൃശൂർ ജില്ലയിൽ 581 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 580 കേസുകളിലും സമ്പർക്കം വഴിയാണ് രോഗബാധ. ഇതിൽ 4 കേസുകളുടെ ഉറവിടം വ്യക്തമല്ല. 631 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8948 ആണ്. തൃശൂർ സ്വദേശികളായ 150 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 24366 ആണ്. അസുഖബാധിതരായ 14964 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്തത്.

6166 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 979 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 270 പേർ ആശുപത്രിയിലും 709 പേർ വീടുകളിലുമാണ്. 4063 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 4063 സാമ്പിളുകളാണ് ബുധനാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 202376 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

Story Highlights thrissur covid update today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here