ഇന്ന് പുതിയ ഏഴ് ഹോട്ട് സ്പോട്ടുകള്‍; 17 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് ഏഴ് പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂര്‍ (കണ്ടൈയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 15), തൃശൂര്‍ ജില്ലയിലെ ആളൂര്‍ (12), ആതിരപ്പള്ളി (2), ആലപ്പുഴ ജില്ലയിലെ കൈനകരി (8), മലപ്പുറം ജില്ലയിലെ അരീക്കോട് (1, 18), മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട് (സബ് വാര്‍ഡ് 1), എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ (14) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
17 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 644 ഹോട്ട് സ്പോട്ടുകളാണുള്ളത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് 7789 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോഴിക്കോട് 1264, എറണാകുളം 1209, തൃശൂര്‍ 867, തിരുവനന്തപുരം 679, കണ്ണൂര്‍ 557, കൊല്ലം 551, ആലപ്പുഴ 521, കോട്ടയം 495, മലപ്പുറം 447, പാലക്കാട് 354, പത്തനംതിട്ട 248, കാസര്‍ഗോഡ് 311, ഇടുക്കി 143, വയനാട് 143 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Story Highlights – hot spot, today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here