സംസ്ഥാനത്ത് ഇന്ന് ഹോട്ട് സ്‌പോട്ട് പട്ടികയിൽ രണ്ട് പ്രദേശങ്ങൾ മാത്രം

സംസ്ഥാനത്ത് ഇന്ന് പുതിയ 2 ഹോട്ട് സ്പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ ദേവികുളം (കണ്ടെൻമെന്റ് സോൺ സബ് വാർഡ് 2), വയനാട് ജില്ലയിലെ തരിയോട് (9) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 444 ഹോട്ട് സ്പോട്ടുകളാണുള്ളത്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 5848 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 920, കോഴിക്കോട് 688, എറണാകുളം 655, കോട്ടയം 567, തൃശൂർ 536, കൊല്ലം 405, പാലക്കാട് 399, ആലപ്പുഴ 365, തിരുവനന്തപുരം 288, കണ്ണൂർ 280, വയനാട് 258, പത്തനംതിട്ട 208, ഇടുക്കി 157, കാസർഗോഡ് 112 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Story Highlights There are only two areas on the hot spot list in the state today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top