ജെഡിഎസില്‍ വിമത നീക്കവുമായി സി കെ നാണു പക്ഷം; ദേശീയ നേതൃത്വത്തിന്റെ നടപടി തള്ളി

ck nanu mathew t thomas

ജെഡിഎസ് ദേശീയ നേതൃത്വത്തിന്റെ നടപടി തള്ളി സി കെ നാണു വിഭാഗം. സി കെ നാണുവും 12 സംസ്ഥാന ഭാരവാഹികളും യോഗം ചേര്‍ന്നു. മാത്യു ടി തോമസിന്റെ നേതൃത്വത്തിലുള്ള താത്കാലിക കമ്മിറ്റി അംഗീകരിക്കില്ല. നടപടി പിന്‍വലിക്കണമെന്നാണ് ആവശ്യം. എല്‍ഡിഎഫില്‍ തുടരുമെന്നും സി കെ നാണു വിഭാഗം.

നാണുവിന് എതിരെ മാത്യു ടി തോമസ് വിഭാഗം കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ദേശീയ അധ്യക്ഷന്‍ ദേവഗൗഡ സി കെ നാണി അധ്യക്ഷനായ സംസ്ഥാന ഘടകത്തെ പിരിച്ചുവിട്ടത്, ശേഷം മാത്യു ടി തോമസ് അധ്യക്ഷനായ അഡ്‌ഹോക് കമ്മിറ്റിക്ക് ചുമതല നല്‍കുകയും ചെയ്തു. സംസ്ഥാന- ജില്ലാ ഭാരവാഹികളെ തീരുമാനിക്കുന്നതില്‍ സി കെ നാണു എടുക്കുന്നത് ഏകപക്ഷീയമായ തീരുമാനമാണ് എന്ന പരാതിയാണ് മാത്യു ടി തോമസ് അടക്കമുള്ളവര്‍ നല്‍കിയത്.

Story Highlights mathew t thomas, ck nanu, jds

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top