ഹത്‌റാസ് കേസ്; പെൺകുട്ടിയുടെ സിസിടിവി ദൃശ്യങ്ങൾ നഷ്ടപ്പെട്ടെന്ന് ആശുപത്രി അധികൃതർ

ഹത്‌റാസ് പെൺകുട്ടിയുടെ സിസിടിവി ദൃശ്യങ്ങൾ നഷ്ടപ്പെട്ടെന്ന് ആശുപത്രി അധികൃതരുടെ വിശദീകരണം. പെൺകുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ജില്ലാ ആശുപത്രിയുടേതാണ് വിശദീകരണം. ദൃശ്യങ്ങൾ വീണ്ടെടുക്കാൻ സാധിക്കാത്ത വിധം നഷ്ടപ്പെട്ടെന്നും ആശുപത്രി അധികൃതർ പറയുന്നു.
സിബിഐ കഴിഞ്ഞ ദിവസം ആശുപത്രി അധികൃതരോട് ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ദൃശ്യങ്ങൾ നഷ്ടപ്പെട്ട കാര്യം അധികൃതർ ഉദ്യോഗസ്ഥരെ അറിയിച്ചത്. ഏഴ് ദിവസം കൂടുമ്പോൾ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി. ദൃശ്യങ്ങൾ ആവശ്യപ്പെടാൻ സിബിഐ വൈകിയതിനേയും ആശുപത്രി അധികൃതർ കുറ്റപ്പെടുത്തി.
Story Highlights – Hathras gang rape
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News