ട്രംപിന്റെ മകനും കൊവിഡ് സ്ഥിരീകരിച്ചിരുന്നതായി മെലാനിയ ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരോൺ കൊവിഡ് സ്ഥിരീകരിച്ചിരുന്നതായി ഭാര്യ മെലാനിയ ട്രംപ്. പതിനാലു വയസുകാരനായ മകനും തങ്ങളെപോലെ രോഗ ലക്ഷണങ്ങൾ ഒന്നും തന്നയില്ലായിരുന്നുവെന്നും മെലാനിയ അറിയിച്ചു.
രോഗ ബാധ സ്ഥിരീകരിച്ചപ്പോൾ ബാരോണിന്റെ കാര്യത്തിൽ ആ
ദ്യം ആശങ്ക ഉണ്ടായിരുന്നെങ്കിലും പിന്നീട് നെഗറ്റീവാണെന്നറിഞ്ഞപ്പോൾ അശങ്ക കുറഞ്ഞിരുന്നുവെന്നും മെലാനിയ പറഞ്ഞു.
മാത്രമല്ല, ഞങ്ങൾക്ക് മൂന്നു പേർക്കും ഒരേസമയം രോഗ ബാധ സ്ഥിരികരിച്ചതിനാൽ പരസ്പരം കരുതലോടെ ഇരിക്കാനും സമയം ചെലവിടാനും കഴിഞ്ഞുവെന്നും മെലാനിയ വിശദീകരിച്ചു.
കൊവിഡ് പോസിറ്റീയ സമയത്ത് തങ്ങളെ പരിചരിച്ചവർക്ക് മെലാനിയ നന്ദി അറിയിച്ചു.
നിലവിൽ ബാരോൺ പൂർണ ആരോഗ്യവാനാണ് അതുകൊണ്ട് സ്‌കൂളുകൾ തുറക്കണമെന്നാണ് താൻ ആവശ്യപ്പെടുന്നതെന്നും തെരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപ് പറഞ്ഞിരുന്നു. മുതിർന്നവരേക്കാൾ ചെറുപ്പക്കാരുടെ പ്രതിരോധ ശേഷി വളരെ വലുതാണ് അതുകൊണ്ട് അവർക്ക് വൈറസിനെ ചെറുത്ത് തോൽപ്പിക്കാൻ കഴിയും. അവർ സ്‌കൂളുകളിലേക്ക് പോകട്ടെന്നും വൈറസിനെ ചെറുത്ത് തോൽപ്പിക്കട്ടെയെന്നും ട്രംപ് പറഞ്ഞിരുന്നു.
Story Highlights – Melania Trump confirmed that Kovid was also Trump’s son
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here