ഇന്നത്തെ പ്രധാന വാർത്തകൾ (15-10-2020)

ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു. 94 വയസായിരുന്നു.പത്മശ്രീ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്‌കാരം എന്നിങ്ങനെ നിരവധി അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
എം. ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. എം. ശിവശങ്കറിനെ ഈ മാസം 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിച്ചു.
നിയമസഭാ കയ്യാങ്കളിക്കേസ്; മന്ത്രിമാരടക്കം 28ന് ഹാജരാകണമെന്ന് കോടതി
നിയമസഭാ കയ്യാങ്കളിക്കേസിൽ മന്ത്രിമാരടക്കം 28ന് ഹാജരാകണമെന്ന് തിരുവനന്തപുരം സിജെഎം കോടതി. ഇന്ന് പ്രതികൾ ഹാജരാകാത്തതിൽ കോടതി അതൃപ്തി അറിയിച്ചു. 28ന് കുറ്റപത്രം വായിച്ചു കേൾപ്പിക്കും.
സ്വർണക്കടത്ത് കേസ്: പ്രതികളായ സ്വപ്നയും സരിത്തും നൽകിയ ജാമ്യാപേക്ഷ പിൻവലിച്ചു
സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്നയും സരിത്തും കൊച്ചി എൻഐഎ പ്രത്യേക കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ പിൻവലിച്ചു. മറ്റ് എട്ട് പ്രതികളുടെ ജാമ്യാപേക്ഷകളിൽ കോടതി ഇന്ന് രണ്ടരയ്ക്ക് വിധി പറയും.
ഇന്ത്യയിൽ ഇന്ന് മുതൽ സിനിമാ തിയറ്ററുകൾ പ്രവർത്തനം ആരംഭിക്കും
ഇന്ത്യയിൽ ഇന്ന് മുതൽ സിനിമാ തിയറ്ററുകൾ പ്രവർത്തനം ആരംഭിക്കും. കേന്ദ്രസർക്കാർ പുറപ്പെടുവിച്ച കർശന മാർഗ നിർദേശങ്ങൾ അനുസരിച്ചാണ് സിനിമാപ്രദർശനം പുനരാരംഭിക്കുക. ചലച്ചിത്രമേഖല വളരെ വേഗം പഴയ പ്രതാപം വീണ്ടെടുക്കുന്നത് കാണാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് കേന്ദ്ര പ്രക്ഷേപണവകുപ്പ് മന്ത്രി പ്രകാശ് ജാവദേദ്ക്കർ പറഞ്ഞു.
Story Highlights – todays news headlines october 15
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here