തർക്കത്തിനൊടുവിൽ ബിജെപി പ്രാദേശിക നേതാവ് യുവാവിനെ വെടിവച്ച് കൊന്നു

bjp leader shot man dead

ഉത്തർപ്രദേശിൽ പ്രാദേശിക ബിജെപി നേതാവ് യുവാവിനെ വെടിവച്ച് കൊലപ്പെടുത്തി. ഗ്രാമത്തിൽ റേഷൻ കടകളുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും 20 പേർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

വാരണാസിയിലെ ധുർജാൻപൂരിലാണ് സംഭവം നടക്കുന്നത്.
ജയ്പ്രകാശ് പാൽ എന്ന വ്യക്തിയെയാണ് ബിജെപി പ്രാദേശിക നേതാവ് ധീരേന്ദ്ര പ്രതാപ് സിംഗ് വെടിവച്ച് കൊലപ്പെടുത്തിയത്. വെടികൊണ്ട ഉടൻ ജയ്പ്രകാശിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്, പഞ്ചായത്ത് ഭവനിലെ സർക്കിൾ ഓഫിസർ, പൊലീസ് എന്നിവർ സംഭവ സമയത്ത് അവിടെയുണ്ടായിരുന്നു. കൊലപാതകത്തിൽ പൊലീസുകാരുടെ പങ്കും അന്വേഷിക്കുമെന്നാണ് അധികൃതർ പുറത്തുവിട്ട കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.

Story Highlights bjp leader shot man dead

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top