ഇന്ത്യ-പാക് ചർച്ചകൾ ഉടൻ പുനരാരംഭിക്കുമെന്ന പാകിസ്താൻ പ്രചാരണം തള്ളി ഇന്ത്യ

ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ ഉടൻ പുനരാരംഭിക്കുമെന്ന പാകിസ്താൻ പ്രചാരണം തള്ളി ഇന്ത്യ. എഫ്എടിഎഫിലെ അംഗ രാജ്യങ്ങളെ ഇന്ത്യ നിലപാട് അറിയിച്ചു ഭീകരവാദികൾക്ക് സഹായവും പ്രോത്സാഹനവും നൽകുന്ന പാകിസ്താനുമായി ഒരു വിധ ഉഭയകക്ഷി ചർച്ചയും ആലോചിക്കുക പോലും ചെയ്തിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. എഫ്എടിഎഫ് യോഗത്തിന് മുന്നോടിയായി മറ്റ് രാജ്യങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള പാകിസ്താൻ ശ്രമത്തെയാണ് ഇന്ത്യ തള്ളിയത്.
എഫ്എടിഎഫിന്റെ ഗ്രേ ലിസ്റ്റിൽ കഴിയുന്ന പാകിസ്താനോ് നിർദേശിച്ചിട്ടുള്ള ഭീകരവാദവിരുദ്ധ നടപടികൾ ഇനിയും പൂർണമായി പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. 40 നിർദേശങ്ങളിൽ പാകിസ്താൻ പാലിച്ചത് രണ്ടെണ്ണം മാത്രമാണെന്ന് എഷ്യാ പസഫിക് ഗ്രൂപ്പ് വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയുമായി ചർച്ചയ്ക്ക് സാഹചര്യം ഒരുങ്ങുന്നു എന്ന പാകിസ്താൻ പ്രചരണം. ഇമ്രാൻ ഖാന്റെ സുരക്ഷാ ഉപദേഷ്ടാവ് മോയിദ് യൂസഫ് ഇക്കാര്യം ചില മാധ്യങ്ങളോടും അവകാശപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ വിശദീകരണം.
വാർത്ത സമ്മേളനത്തിൽ വിദേശകാര്യ വക്താവ് പാകിസ്താനുമായുള്ള ചർച്ചാ സാഹചര്യം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് എഫ്എടിഎഫ് അംഗരാജ്യങ്ങളെയും ഇന്ത്യ നിലപാട് അറിയിച്ചത്. സംഭവിക്കാത്തതും ആലോചിക്കാത്തതും പാകിസ്താൻ പ്രചരിപ്പിക്കുകയാണെന്ന് ഇന്ത്യ വ്യക്തമാക്കി. 2015 ഡിസംബറിന് ശേഷം പാകിസ്താനുമായി ഉഭയകക്ഷി ചർച്ചകൾ ഒന്നും നടന്നിട്ടില്ല. ഉഭയകക്ഷി ബന്ധം ആ രാജ്യം ഭീകരവാദത്തെ പിന്തുണയ്ക്കുന്നിടത്തോളം ഉണ്ടാകുകയും ഇല്ലെന്ന് ഇന്ത്യ പറയുന്നു. ഒക്ടോബർ 2123 നാണ് പാകിസ്താനെ ബ്ലാക്ക് ലിസ്റ്റ് ചെയ്യണമോ എന്നത് സംബന്ധിച്ച് എഫ്എടിഎഫ് ചർച്ച നടത്തുക.
Story Highlights – india dismiss pak allegations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here