ഐപിഎൽ മാച്ച് 32: കൊൽക്കത്ത ബാറ്റ് ചെയ്യും; ഇരു ടീമുകളിലും മാറ്റങ്ങൾ

ഐപിഎൽ 13ആം സീസണിലെ 32ആം മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റ് ചെയ്യും. ടോസ് നേടിയ കൊൽക്കത്ത ക്യാപ്റ്റൻ ഓയിൻ മോർഗൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളും മാറ്റങ്ങളുമായാണ് ഇറങ്ങുക.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ രണ്ട് മാറ്റങ്ങളുണ്ട്. ടോം ബാൻ്റണു പകരം ക്രിസ് ഗ്രീൻ ടീമിലെത്തി. കമലേഷ് നഗർകൊടിക്ക് പകരം ക്രിസ് ഗ്രീനും ടീമിലെത്തി. ക്രിസ് ഗ്രീൻ്റെ അരങ്ങേറ്റ മത്സരമാണ് ഇന്ന്. മുംബൈ ഇന്ത്യൻസിൽ ജെയിംസ് പാറ്റിൻസണു പകരം നതാൻ കോൾട്ടർനൈൽ ടീമിലെത്തി.
അല്പം മുൻപാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ സ്ഥാനം ഓയിൻ മോർഗനു ലഭിച്ചത്. തൻ്റെ ക്യാപ്റ്റൻ സ്ഥാനം ദിനേശ് കാർത്തിക് മോർഗനു കൈമാറുകയായിരുന്നു എന്നാണ് ഔദ്യോഗിക വിശദീകരണം. സീസണിൽ ബാറ്റ്സ്മാനെന്ന നിലയിൽ കാര്യമായ സംഭാവനകൾ ടീമിനു നൽകാൻ കഴിയാതിരുന്ന തനിക്ക് ബാറ്റിംഗിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനായി എടുത്ത തീരുമാനമാണെന്ന് കാർത്തിക് പറയുന്നു.
Story Highlights – kolkata knight riders vs mumbai indians toss
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here