കോട്ടയം ജില്ലാ പഞ്ചായത്ത് കമ്മിറ്റി കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചു

kottayam district panchayat

കേരളാ കോണ്‍ഗ്രസ് എം ജോസ് വിഭാഗം പ്രതിനിധി പ്രസിഡന്റായുള്ള കോട്ടയം ജില്ലാ പഞ്ചായത്ത് കമ്മിറ്റി റ്റി കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചു. കേരള കോണ്‍ഗ്രസ് എം ജോസ് വിഭാഗം എല്‍ഡിഎഫില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് വൈസ് പ്രസിഡന്റ് അടക്കമുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നത്.

എന്നാല്‍ ബഹിഷ്‌കരണം സംബന്ധിച്ച് അറിയിപ്പ് ആരും തന്നിട്ടില്ലെന്നും വ്യക്തിപരമായ കാരണങ്ങളാണ് യോഗത്തില്‍ പങ്കെടുക്കാത്തവര്‍ അറിയിച്ചിട്ടുള്ളതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അറിയിച്ചു. ഭരണ സമിതിയുടെ കാലാവധി അവശേഷിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ നയപരമായ പല കാര്യങ്ങളും സംബന്ധിച്ച് നിലപാട് എടുക്കേണ്ട കമ്മറ്റിയാണ് നടക്കുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. പൊതുമരാമത്ത് , വികസനകാര്യ സ്ഥിരസമിതി അധ്യക്ഷന്‍മാരും യോഗത്തില്‍ പങ്കെടുത്തില്ല.

Story Highlights Kottayam District Panchayat Committee Congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top