ശിവശങ്കറിനെ പ്രവേശിപ്പിച്ച ആശുപത്രിയില്‍ എന്‍ഐഎ ഉദ്യോഗസ്ഥരും

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ പ്രവേശിപ്പിച്ച കരമനയിലെ പിആര്‍എസ് ആശുപത്രിയില്‍ സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന എന്‍ഐഎ സംഘവുമെത്തി. വിവരശേഖരണത്തിന് എത്തിയതാണെന്നാണ് വിവരം. കസ്റ്റംസ് സംഘമാണ് ശിവശങ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരും ആശുപത്രിയില്‍ തന്നെയുണ്ട്.
Read Also : എം ശിവശങ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; തീവ്ര പരിചരണ വിഭാഗത്തില്‍
കാര്‍ഡിയാക് ഐസിയുവിലാണ് ശിവശങ്കറിനെ പ്രവേശിപ്പിച്ചിരിക്കിന്നത്. രക്തസമ്മര്‍ദം കൂടിയെന്നും ഇസിജിയിലും നേരിയ വ്യത്യാസമെന്നും റിപ്പോര്‍ട്ടുകള്‍. ശിവശങ്കറിനെ പിആര്‍എസ് ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കസ്റ്റംസ് അധികൃതര്‍ മാറ്റാന്‍ ഒരുങ്ങുന്നുണ്ടെന്നും വിവരം.
അതേസമയം കസ്റ്റംസ് സംഘം പൂജപ്പുരയിലുള്ള ശിവശങ്കറിന്റെ വീട്ടിലെത്തിയത് കസ്റ്റഡിയിലെടുക്കാന്‍ ആണെന്ന വിവരം പുറത്തുവന്നു. വൈകുന്നേരം ആറ് മണിക്ക് ഹാജരാകാന്‍ കസ്റ്റംസ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. അസുഖമായതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് ശിവശങ്കര്‍ അറിയിച്ചിരുന്നു. കസ്റ്റംസ് സംഘം എത്തിയത് 5 30നാണ്. സംഘം എത്തിയതിന് പിറകെയാണ് എം ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.
Story Highlights – m shivashankar, hopsitalized, customs, nia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here