മോദിയുടെ അതിർത്തിയിലെ നീക്കം ചൈനയിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു : ബിജെപി നേതാവ് ജെ.പി നദ്ദ

Panic In Beijing As India Building Roads says jp nadda

മോദിയുടെ അതിർത്തിയിലെ നീക്കം ചൈനയിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നുവെന്ന് ബിജെപി നേതാവ് ജെ.പി നദ്ദ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 4,700 കിമി നീളമുള്ള റോഡാണ് അരുണാചൽ പ്രദേശിൽ നിന്ന് ലഡാക്കിലേക്ക് പണിതത്.

ബിഹാറിലെ ഔറംഗാബാദിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ജെ.പി നദ്ദയുടെ പരാമർശം. രാജ്യം മുന്നോട്ട് കുതിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പാകിസ്താന് രാജ്യം അർഹിക്കുന്ന മറുപടി നൽകിയെന്നും ജെ.പി നദ്ദ പറഞ്ഞു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ എൻഡിഎ ജനങ്ങളെ ലാലുപ്രസാദിന്റെ ‘ജംഗിൾ രാജിൽ’ നിന്ന് മോചിപ്പിച്ചുവെന്നും ജെപി നദ്ദ പറഞ്ഞു.

ഒക്ടോബർ 28, നവംബർ 3, നവംബർ 7 തിയതികളിൽ മൂന്ന് ഘട്ടങ്ങളിലായാണ് ബിഹാർ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 10നാണ് വോട്ടെണ്ണൽ.

Story Highlights Panic In Beijing As India Building Roads says jp nadda

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top