Advertisement

ലക്ഷദ്വീപിൽ ത്രിഭാഷാ പദ്ധതി നടപ്പാക്കരുത്; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച് ജോൺ ബ്രിട്ടാസ് എംപി

June 19, 2025
Google News 2 minutes Read
john brittas

ലക്ഷദ്വീപിൽ ത്രിഭാഷാ പദ്ധതി നടപ്പാക്കരുതെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം. പി. നടപ്പാക്കിയാൽ മഹലും അറബിയും ലക്ഷദ്വീപിൽ പഠിപ്പിക്കാതാകും.ഈ ഭാഷകൾ ഒ‍ഴിവാക്കുന്നത് ദ്വീപുജനതയുടെ പാരമ്പര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ജോൺ ബ്രിട്ടാസ് എം പി വ്യക്തമാക്കി. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന് അയച്ച കത്തിലാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചത്.

2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ലക്ഷദ്വീപിൽ ത്രിഭാഷാ നയം നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ, മഹലും അറബിയും ലക്ഷദ്വീപിൽ പഠിപ്പിക്കാതാകും. ഈ രണ്ടു ഭാഷകളും ലക്ഷദ്വീപസമൂഹത്തിന്റെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ഘടനയുടെ അവിഭാജ്യഭാഗങ്ങളാണ്. ലക്ഷദ്വീപിലെ സ്കൂളുകളിൽ നിന്ന് ഈ ഭാഷകൾ ഒ‍ഴിവാക്കുന്നത് ദ്വീപുജനതയുടെ തനിമയ്ക്കും പാരമ്പര്യത്തിനും ഭാവികാല സ്വപ്നങ്ങൾക്കും മേലുള്ള കടന്നുകയറ്റമാണ്. ദേശീയവിദ്യാഭ്യാസനയം മാതൃഭാഷയ്ക്ക് ഊന്നൽ നല്കുന്നു എന്ന കൊട്ടിഘോഷിക്കലിന് എതിരുമാണ് ഈ നീക്കം എം പി കൂട്ടിച്ചേർത്തു.

Read Also: കാവിക്കൊടി പിടിച്ച വനിതയാണ് ഭാരതാംബയെന്ന് ആര് പറഞ്ഞു? മന്ത്രി വി ശിവൻകുട്ടി

മഹൽ ഒരു ഭാഷാഭേദം മാത്രമല്ല. സ്വന്തമായ ലിപിയും പാരമ്പര്യവുമുള്ള തനതുഭാഷ തന്നെയാണ്. ന്യൂനപക്ഷസംസ്കാരവുമായി അവിഭാജ്യമാംവിധം ഇ‍ഴചേർന്നതുമാണ്. അറബി ഭാഷയും മതപരവും വിദ്യാഭ്യാസപരവും തൊ‍ഴിൽപരവുമായ പ്രാധാനമുള്ളതാണ്. ലക്ഷദ്വീപിലെ സ്കൂളുകൾ കേരളത്തിലെ പാഠ്യപദ്ധതിയാണ് പിൻതുടരുന്നത്. അതിൽ അറബി ഭാഷയുമുണ്ട്. തലമുറകളായി പിൻതുടരുന്ന ഭാഷാപരവും സാംസ്കാരികവുമായ ജൈവഘടനയെയും ആ നടപടി ബാധിക്കും. മഹലും അറബിയും ഒ‍ഴിവാക്കപ്പെടുമ്പോൾ ഭാഷാപരമായ നീതിയും സാംസ്കാരികാന്തസ്സുമാണ് അട്ടിമറിക്കപ്പെടുന്നത്.

ലക്ഷദ്വീപിൽ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കാൻ തീരുമാനിച്ചപ്പോൾ എന്തെങ്കിലും പഠനമോ പ്രാദേശികജനവിഭാഗങ്ങളുമായി ചർച്ചയോ നടത്തിയിട്ടില്ല. ഇത് ദേശീയവിദ്യാഭ്യാസനയത്തിന്റെ തന്നെ ഘടനാപരമായ പ്രശ്നമാണ്. ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യത്തെ ഉയർത്തിപ്പിടിക്കുന്ന ഒരു രാഷ്ട്രത്തിനുമേൽ കേന്ദ്രീകൃത ചട്ടക്കൂട് അടിച്ചേല്പിക്കുകയാണ് ദേശീയവിദ്യാഭ്യാസനയം ചെയ്യുന്നത്. ഈ സാഹചര്യത്തിൽ മഹലും അറബിയും പാഠ്യപദ്ധതിയിൽ നിന്ന് ഒ‍ഴിവാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഡോ. ജോൺ ബ്രിട്ടാസ് കത്തിൽ അഭ്യർത്ഥിച്ചു. മേൽ വിവരിച്ച കാരണങ്ങളാൽ സംസ്ഥാന സർക്കാരുകൾ, വിദ്യാർത്ഥികൾ, അധ്യാപകർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ എന്നിങ്ങനെ എല്ലാവരുമായി കൂടിയാലോചനകൾ നടത്തുന്നതുവരെ ദേശീയ വിദ്യാഭ്യാസ നയവും നടപ്പിലാക്കുന്നത് നിർത്തിവയ്ക്കണമെന്നും ഡോ. ജോൺ ബ്രിട്ടാസ് അഭിപ്രായപ്പെട്ടു.

Story Highlights : Don’t implement trilingual project in Lakshadweep; John Brittas MP writes to Union Education Minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here