കടന്നല്‍ കൂട്ടത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റ ബൈക്ക് യാത്രികന് ദാരുണാന്ത്യം

കടന്നല്‍ കൂട്ടത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റ ബൈക്ക് യാത്രികന് ദാരുണാന്ത്യം. തിരുവനന്തപുരം ഒറ്റശേഖരമംഗലം ആലച്ചല്‍കോണം സ്വദേശി സജീന്ദ്ര കുമാറാണ് മരിച്ചത്. മരത്തില്‍ നിന്നു താഴേക്ക് പതിച്ച കടന്നല്‍ കൂടാണ് അപകടം വരുത്തി വച്ചത്. ഒറ്റശേഖരമംഗലം ചിത്തന്‍കാലയില്‍ വച്ചായിരുന്നു സംഭവം.

സജീന്ദ്ര കുമാര്‍ യാത ചെയ്ത ബൈക്കിന് മുകളിലേക്ക് റോഡരികിലെ മരത്തിലുണ്ടായ കടന്നല്‍കൂട് തകര്‍ന്നു വീഴുകയായിരുന്നു. കൂറ്റന്‍ കൂട് വീണതോടെ കടന്നലുകള്‍ ഇളകി. വാഹനത്തില്‍ നിന്നിറങ്ങി ഓടി രക്ഷപ്പെടാന്‍ സജീന്ദ്രന്‍ ശ്രമിച്ചുവെങ്കിലും കടന്നല്‍ പിന്തുടര്‍ന്ന് ആക്രമിച്ചു. അബോധാവസ്ഥയിലായ സജീന്ദ്രകുമാറിനെ ആമച്ചല്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് മൃതദേഹം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സുരക്ഷ പ്രശ്‌നങ്ങള്‍ മുന്‍ നിര്‍ത്തി ഒറ്റശേഖരമംഗലം – വാളിക്കോട് റോഡ് ആര്യന്‍കോട് പൊലീസ് താല്‍ക്കാലികമായി അടച്ചു.

Story Highlights thiruvananthapuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top