തിരുവനന്തപുരം യൂത്ത് കോൺഗ്രസ് നേതാവ് ബിജെപിയിൽ

തിരുവനന്തപുരം യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി എം മിഥുൻ ബിജെപിയിൽ ചേർന്നു. ബിജെപി ജില്ലാ പ്രസിഡൻ്റ് വിവി രാജേഷിൻ്റെ നേതൃത്വത്തിൽ മാരാർജി ഭവനിൽ വച്ച് ഷാൾ അണിയിച്ച് മിഥുനെ ബിജെപിയിലേക്ക് സ്വീകരിച്ചു. മറ്റ് ബിജെപി ജില്ലാ നേതാക്കളും ചടങ്ങിൽ പങ്കാളികളായി. വിവരം വിവി രാജേഷ് തൻ്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചു.
തിരുവനന്തപുരം ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ മുദാക്കൽ സ്വദേശിയാണ് മിഥുൻ. കോൺഗ്രസിൻ്റെ അവസാര വാദ രാഷ്ട്രീയത്തിലും സ്വജന പക്ഷപാതിത്വത്തിലും പ്രതിഷേധിച്ചാണ് മിഥുൻ ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ നേതൃത്വം പ്രതികരിച്ചു. അതേസമയം, സ്ത്രീവിഷയവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതിനെ തുടർന്ന് ഇയാളെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു എന്നാണ് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൻ്റെ വിശദീകരണം.
Story Highlights – thiruvananthapuram youth congress leader in bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here