‘ഹൃദയം പിളർന്ന് ഞാൻ കാണിക്കാം’; താൻ മോദിയുടെ ഹനുമാനെന്ന് ചിരാഗ് പാസ്വാൻ

താൻ മോദിയുടെ ഹനുമാൻ ആണെന്ന് ലോക് ജനശക്തി പാർട്ടി അധ്യക്ഷൻ ചിരാഗ് പാസ്വാൻ. മോദി തൻ്റെ ഹൃദയത്തിലാണുള്ളതെന്നും വേണമെങ്കിൽ ഹൃദയം തുറന്ന് കാണിക്കാമെന്നും പാസ്വാൻ വ്യക്തമാക്കി. ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് എതിരെ ലോക് ജനശക്തി പാർട്ടി സ്ഥാനാർത്ഥികളെ നിർത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ചിരാഗ് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും മോദിയുടെ ചിത്രം ഉപയോഗിച്ചാണ് എൽജെപി തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതെന്നും ബിജെപി ആരോപിച്ചതിനു പിന്നാലെയാണ് പാസ്വാൻ്റെ പ്രതികരണം.
Read Also : അന്തരിച്ച കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും
“പ്രധാനമന്ത്രിയുടെ ചിത്രം പ്രചാരണത്തിന് ഉപയോഗിക്കേണ്ട ആവശ്യം എനിക്കില്ല. പ്രധാനമന്ത്രി എന്റെ ഹൃദയത്തിലാണ് ഉളളത്. ഞാൻ അദ്ദേഹത്തിന്റെ ഹനുമാൻ ആണ്. ആവശ്യമെങ്കിൽ ഹൃദയം പിളർന്ന് അത് കാണിക്കാനും ഞാൻ തയ്യാറാണ്. നവംബർ 10ന് ബിഹാർ പ്രധാനമന്ത്രിയായി ഒരു ബിജെപി നേതാവ് അവരോധിക്കപ്പെടുമെന്ന് ഞാൻ ഉറപ്പു നൽകുന്നു. എൽജെപിയും അതിൻ്റെ ഭാഗമാവും. ഒരിക്കലും ബിജെപിക്കെതിരെ എൽജെപി സ്ഥാനാർത്ഥികളെ നിർത്തില്ല.”- പാസ്വാൻ പറഞ്ഞു.
ജെഡിയു മത്സരിക്കുന്ന മണ്ഡലങ്ങളിലാണ് എൽജെപി സ്ഥാനാർത്ഥികൾ ജനവിധി തേടുക. ബിജെപി നേത്യത്വം വിശ്വാസവഞ്ചന കാട്ടുകയാണോ എന്ന സംശയം ചിരാഗിന്റെ പ്രസ്താവനയെ തുടർന്ന് ജെഡിയു നേതാക്കൾ പങ്ക് വയ്ക്കുന്നു. ഇക്കാര്യത്തിൽ നിതീഷ് കുമാർ അമിത് ഷായോട് തന്നെ ഇക്കാര്യ ചോദിക്കുമെന്നാണ് വിവരം. എന്നാൽ നിതീഷ് കുമാറിനെതിരെ തിരിയുന്നത് സംബന്ധിച്ച് അമിത് ഷായുമായി താൻ സംസാരിച്ചിരുന്നു എന്നും അദ്ദേഹം എതിർത്തില്ല എന്നുമാണ് പാസ്വാൻ്റെ പ്രതികരണം.
Story Highlights – I’m Modi’s Hanuman, will tear open my chest and show if needed’: Chirag Paswan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here