Advertisement

2020ലെ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 94-മത്

October 17, 2020
1 minute Read

2020ലെ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 94-മത്. ആകെ വിലയിരുത്തലിന് വിധേയമായ 107 രാജ്യങ്ങളിൽ സുഡാനൊപ്പം ആണ് ഇന്ത്യ 94 ആം സ്ഥാനം പങ്കിട്ടത്. കഴിഞ്ഞ വർഷം 117 രാജ്യങ്ങളുടെ പട്ടികയിൽ 102-ാം സ്ഥാനത്തായിരുന്നു ഇന്ത്യ.

വികസനത്തിന്റെ വേഗം വർധിക്കുമ്പോഴും പട്ടിണിയുടെ ദൈന്യത രാജ്യത്ത് കുറയുന്നില്ല എന്നത് വ്യക്തമാക്കുകയാണ് ഈ വർഷത്തേയും ആഗോള പട്ടിണി സൂചിക. 2020ലെ ഇന്ത്യയുടെ സ്‌കോർ 27.2 ആണ്. പട്ടിണിയുടെ തോത് ഇന്ത്യയിൽ ഏറെ ഗുരുതരമാണ് എന്ന് വ്യക്തമാക്കുന്നതാണ് ഈ നിലവാരം. നേപ്പാൾ (73), പാകിസ്താൻ (88), ബംഗ്ലാദേശ് (75), ഇന്തോനേഷ്യ (70) എന്നീ രാജ്യങ്ങൾക്കും പിന്നിലായാണ് പട്ടിക അനുസരിച്ച് ഇന്ത്യയുടെ സ്ഥാനം. നോർത്ത് കൊറിയ, റുവാണ്ട (97), നൈജീരിയ (98), അഫ്ഗാനിസ്ഥാൻ (99), ലെസൊത്തോ (100), സിയെറ ലിയോൺ (101), ലൈബീരിയ (102), മൊസാംബിക്ക് (103), ഹെയ്തി (104), മഡഗാസ്‌കർ (105), ടിമോർ ലെസ്റ്റെ (106), ചാഡ് (107) എന്നി 13 രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് പിന്നിൽ. റിപ്പോർട്ട് പ്രകാരം ജനസംഖ്യയുടെ 14 ശതമാനം ഇന്ത്യയിലെ പോഷകാഹാരക്കുറവ് നേരിടുന്നു. കുട്ടികൾക്കി ടയിലെ വളർച്ചാ മുരടിപ്പ് രാജ്യത്ത് 37.4 ശതമാനമാണ് എന്നതാണ് സ്ഥിതി വിവരം ചൂണ്ടിക്കാട്ടുന്ന ഗൗരവകരമായ വെല്ലുവിളി. അന്താരാഷ്ട്ര എജൻസികളാണ് സ്ഥിതി വിവരം ശേഖരിച്ച് അവലോകനം ചെയ്ത് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

Story Highlights Hunger index, India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top