പുതുപ്പള്ളിയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചു; മൂന്ന് മരണം

ksrtc accident

കോട്ടയം പുതുപ്പള്ളിയില്‍ വാഹനാപകടത്തില്‍ മൂന്ന് മരണം. കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറില്‍ അഞ്ച് യാത്രക്കാരുണ്ടായിരുന്നു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. കുട്ടികളും കാറിലുണ്ടായിരുന്നു. വൈകീട്ട് 5.45 ഓടെയായിരുന്നു അപകടം നടന്നത്.

കോട്ടയം വടക്കേക്കര എല്‍പി സ്‌കൂളിന് സമീപം കൊച്ചാലുംമൂട് വച്ചാണ് സംഭവം. ചങ്ങനാശേരിയില്‍ നിന്ന് ഏറ്റുമാനൂരിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍ പെട്ടത്.

കാര്‍ ബസിലേക്ക് ഇടിച്ച് കയറി. കാറിന്റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്. അഗ്നിശമന സേന എത്തിയാണ് കാറിലെ ആളുകളെ പുറത്തെടുത്തത്.

Story Highlights kottayam puthuppally accident, 3 death

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top