സിദ്ദിഖ് കാപ്പന്റെ മോചനത്തിന് സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി ടി എന്‍ പ്രതാപന്‍ എം പി

tn prathapan pinarayi vijayan

ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിക്ക് കാപ്പന്റെ മോചനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് അവശ്യപ്പെട്ട് മലപ്പുറത്ത് ഓപ്പണ്‍ ഫോറം നടന്നു. വിഷയത്തില്‍ അടിയന്തര നടപടി വേണമെന്ന് ഓപ്പണ്‍ ഫോറം ഉദ്ഘാടനം ചെയ്ത് ടി എന്‍ പ്രതാപന്‍ എംപി പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് എംപി കത്തയക്കുകയും ചെയ്തു.

സിദ്ദിക്ക് കാപ്പന്റെ മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്നും ടി എന്‍ പ്രതാപന്‍. കാപ്പനെ സഹായിക്കാന്‍ വൈകുകയാണെങ്കില്‍ ചരിത്രം മുഖ്യമന്ത്രിയെ കുറ്റക്കാരനെന്ന് വിളിക്കുമെന്നും പ്രതാപന്‍ പറഞ്ഞു. വിദേശത്ത് മലയാളി പ്രമുകര്‍ കേസില്‍ കുടുങ്ങുമ്പോള്‍ നാട്ടിലെത്തിക്കാന്‍ കാണിച്ച താത്പര്യം ജോലി ചെയ്തതിന്റെ പേരില്‍ അറസ്റ്റിലായ മലയാളിയുടെ കാര്യത്തിലും ഉണ്ടാകണമെന്നും ടി എന്‍ പ്രതാപന്‍.

Read Also : സിദ്ദിഖ് കാപ്പനെതിരെ കലാപ ശ്രമത്തിന് വീണ്ടും കേസെടുത്ത് ഉത്തർപ്രദേശ് പൊലീസ്

അറസ്റ്റിലായി ഇത്രയും ദിവസമായിട്ടും ഡല്‍ഹിയിലെ അഭിഭാഷകന് പോലും സിദ്ദിഖ് കാപ്പനെ കാണാനായിട്ടില്ലെന്നും ദിവസേന പുതിയ വകുപ്പുകള്‍ ചുമത്തുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ടെന്നും സിദ്ദിക്ക് കാപ്പന്റെ ഭാര്യ റൈഹാനത്ത് പറഞ്ഞു. പൊലീസ് കസ്റ്റഡിയിലായി രണ്ടാഴ്ചയോളമായിട്ടും എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തയില്ലെന്നും റൈഹാനത്ത്.

കെപിസിസി സെക്രട്ടറി കെ പി നൗഷാദലിയുടെ നേതൃത്വത്തില്‍ മലപ്പുറം കളക്ട്രേറ്റ് പരിസരത്ത് സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടി, യൂത്ത് കോണ്‍ഗ്രസ് നേതാവ് വി ആര്‍ അനൂപ് തുടങ്ങിയവരും പങ്കെടുത്തു.

Story Highlights siddhique kappan, tn prathapan mp, pinarayi vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top