ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (17-10-2020)
സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്ക് കൊവിഡ്; 7991 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. മലപ്പുറം 1519, തൃശൂര്‍ 1109, എറണാകുളം 1022, കോഴിക്കോട് 926, തിരുവനന്തപുരം 848, പാലക്കാട് 688, കൊല്ലം 656, ആലപ്പുഴ 629, കണ്ണൂര്‍ 464, കോട്ടയം 411, കാസര്‍ഗോഡ് 280, പത്തനംതിട്ട 203, ഇടുക്കി 140, വയനാട് 121 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കസ്റ്റംസ് വാഹനത്തിൽ വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച എം ശിവശങ്കറിനെ ആശുപത്രി മാറ്റി. പിആർഎസിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കാണ് മാറ്റിയത്.
മന്ത്രി കെ.ടി ജലീലിന്റെ ഗൺമാന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു
മന്ത്രി കെ.ടി ജലീലിന്റെ ഗൺമാന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു. എടപ്പാളിലെ വീട്ടിൽ നിന്നാണ് ഫോൺ പിടിച്ചെടുത്തത്. ഫോണിലെ വിവരങ്ങൾ പരിശോധിക്കുകയാണ്.
വിദേശ കറൻസി കടത്തിയ സംഭവത്തിൽ കസ്റ്റംസ് കേസ്; സ്വപ്‌നാ സുരേഷ് ഒന്നാം പ്രതി
വിദേശ കറൻസി കടത്തിയ സംഭവത്തിൽ കസ്റ്റംസ് കേസെടുത്തു. സ്വപ്‌നാ സുരേഷിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. സരിത്ത്, സന്ദീപ് നായർ ഉൾപ്പെടെയുള്ളവരെയും പ്രതി ചേർത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട രേഖകൾ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതിയിൽ കസ്റ്റംസ് സമർപ്പിച്ചു.
കൊവിഡ് സെന്ററിൽ പ്രതി മരിച്ച സംഭവം; പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ രണ്ട് മരണകാരണങ്ങൾ
കഞ്ചാവ് കേസിലെ പ്രതി ഷമീർ അമ്പലക്കല കൊവിഡ് സെന്ററിൽ കസ്റ്റഡിയിലിരിക്കെ മർദ്ദനമേറ്റ് മരിച്ച സംഭവത്തിലെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്.
ഹത്‌റാസ് കേസ്; പ്രത്യേക അന്വേഷണ സംഘം ഇന്ന് റിപ്പോർട്ട് സമർപ്പിക്കും
ഹത്‌റാസ് കൂട്ടബലാത്സംഗ കൊലയിൽ അന്വേഷണം പൂർത്തിയാക്കിയ പ്രത്യേക അന്വേഷണ സംഘം ഇന്ന് സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കും. മൂന്നാഴ്ച നീണ്ട വിശദമായ അന്വേഷണത്തിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുന്നത്.
Story Highlights – todays news headlines october 17
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here