റഷ്യ വികസിപ്പിച്ച കൊവിഡ് വാക്‌സിന്റെ പരീക്ഷണം ഇന്ത്യയിൽ പുനരാരംഭിക്കുന്നു

റഷ്യ വികസിപ്പിച്ച കൊവിഡ് വാക്‌സിന്റെ പരീക്ഷണം ഇന്ത്യയിൽ പുനരാരംഭിക്കുന്നു. സ്പുട്‌നിക്ക് V ന്റെ പരീക്ഷണമാണ് ആരംഭിക്കുന്നത് ഡോ. റെഡ്ഡീസ് ലബോറട്ടറിയുടെ കീഴിലാകും പരീക്ഷണം പുനരാരംഭിക്കുക.
അതേസമയം, വാക്‌സിന്റെ യുഎസ് ഓതറൈസേഷന് വേണ്ടി അപേക്ഷിക്കാൻ ഒരുങ്ങുകയാണ് മരുന്നിന്റെ നിർമാതാക്കളായ ഫൈസർ. ഇതോടെ ഫൈസറിന്റെ വാക്‌സിൻ നവംബറോട് പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
ഇതിന് പുറമെ തെരഞ്ഞെടുപ്പ് വാഗ്ദാനമായി അടുത്ത മാസത്തോടെ അമേരിക്കയിൽ വാക്‌സിൻ ലഭ്യമാക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിട്ടുണ്ട്.
റഷ്യയുടെ കൊവിഡ് വാക്‌സിന് ഇതുവരെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിട്ടില്ല. ക്ലിനിക്കൽ പരീക്ഷണത്തിന്റെ മൂന്നാം ഘട്ട ഫലം കണ്ടിട്ട് മാത്രമേ വാക്‌സിന് സംഘടന അംഗീകാരം നൽകുകയുള്ളു.
Story Highlights – Trials of Sputnik V likely to resume in India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here