Advertisement

ഇന്ന് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.06 ശതമാനം; പരിശോധന ബോധപൂര്‍വം കുറച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി

October 18, 2020
Google News 2 minutes Read
kk shailaja asks dgp strong action katinamkulath rape

സംസ്ഥാനത്ത്പരിശോധനകള്‍ ബോധപൂര്‍വ്വംകുറച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആവശ്യകതയ്ക്കനുസരിച്ചാണ് പരിശോധനകള്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പ്രതിദിന പരിശോധനകള്‍ കുറയുന്നുവെന്ന വിമര്‍ശനം ആരോഗ്യ മന്ത്രി നിഷേധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,404 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 7631 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.06 ശതമാനമാണ്. ഇന്നലെ 17 ശതമാനത്തിന് മുകളിലായിരുന്നു സംസ്ഥാനത്തെ രോഗ സ്ഥിരീകരണ നിരക്ക്.

Read Also : കേരളത്തിലെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു; ഇന്ന് 17.3 ശതമാനം

6685 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 723 പേരുടെ രോഗം ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 160 പേര്‍ക്കും, 63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചു. മലപ്പുറം 1399, കോഴിക്കോട് 976, തൃശൂര്‍ 862, എറണാകുളം 730, തിരുവനന്തപുരം 685, കൊല്ലം 540, കോട്ടയം 514, കണ്ണൂര്‍ 462, ആലപ്പുഴ 385, പാലക്കാട് 342, കാസര്‍ഗോഡ് 251, പത്തനംതിട്ട 179, ഇടുക്കി 162, വയനാട് 144 എന്നിങ്ങനെയാണ് ജില്ലകളിലെ പുതിയ രോഗികളുടെ എണ്ണം.

22 മരണങ്ങള്‍ കൂടി സര്‍ക്കാര്‍ കൊവിഡ് പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 1161 ആയി. 8410 പേര്‍ ഇന്ന് രോഗമുക്തരായി.വിവിധ ജില്ലകളിലായി 2,80,236 പേര്‍ കൊവിഡ് നിരീക്ഷണത്തിലുണ്ട്.12 പ്രദേശങ്ങളെ പുതുതായി ഹോട്ട് സ്പോട്ട് ആക്കുകയും എട്ട് പ്രദേശങ്ങളെ ഒഴിവാക്കുകയും ചെയ്തു.

Story Highlights covid positivity rate, k k shailaja, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here