കേരളത്തിലെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു; ഇന്ന് 17.3 ശതമാനം

covid test

സംസ്ഥാനത്ത് തുടര്‍ച്ചെയായി ഉയര്‍ന്ന് കൊവിഡ് സ്ഥിരീകരണ നിരക്ക്. 52067 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 9016 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.32 ശതമാനമായി. 7464 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധ. 1321 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 26 മരണങ്ങള്‍ കൊവിഡ് മൂലമെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. 7991 പേര്‍ രോഗമുക്തരായി.

പ്രതിദിന പരിശോധനകളുടെ എണ്ണത്തില്‍ വര്‍ധനയില്ല. എന്നാല്‍ പുതിയ രോഗികള്‍ ദിനംപ്രതി വര്‍ധിക്കുന്നുമുണ്ട്. ഇന്നലെ 15 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കെങ്കില്‍ ഇന്നത് 17.32% ആയി ഉയര്‍ന്നു. 1321 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 127 പേരും, 104 ആരോഗ്യ പ്രവര്‍ത്തകരും ഇന്ന് രോഗബാധിതരായി.

Read Also : സംസ്ഥാനത്ത് ഇന്ന് കൊവിഡ് രോഗമുക്തരായത് 7991 പേര്‍; ആകെ 2,36,989

മൂന്ന് ജില്ലകളില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു. മലപ്പുറം 1519, തൃശൂര്‍ 1109, എറണാകുളം 1022, കോഴിക്കോട് 926, തിരുവനന്തപുരം 848, പാലക്കാട് 688, കൊല്ലം 656, ആലപ്പുഴ 629, കണ്ണൂര്‍ 464, കോട്ടയം 411, കാസര്‍ഗോഡ് 280, പത്തനംതിട്ട 203, ഇടുക്കി 140, വയനാട് 121 എന്നിങ്ങനെയാണ് ജില്ലകളിലെ ഇന്നത്തെ രോഗ ബാധിതര്‍. 26 മരണങ്ങള്‍ കൂടി സര്‍ക്കാര്‍ കൊവിഡ് പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതോടെ സംസ്ഥാാനത്തെ കൊവിഡ്മരണം 1139 ആയി.

തൃശൂരിലെ 1227 പേരുള്‍പ്പടെ 7991 പേരുടെ പരിശോധന ഫലം നെഗറ്റീവായി.വിവിധ ജില്ലകളിലായി 2,76,900 പേര്‍ കൊവിഡ് നിരീക്ഷണത്തിലുണ്ട്.8 പ്രദേശങ്ങളെ പുതുതായി ഹോട്ട് സ്പോട്ട് ആക്കുകയും 18 പ്രദേശങ്ങളെ ഒഴിവാക്കുകയും ചെയ്തു.

Story Highlights kerala covid positivity rate raises, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top