ഓടുന്ന കാറിൽ പീഡനശ്രമം; പുറത്തേക്ക് ചാടി യുവതികൾ; ഡ്രൈവർ അറസ്റ്റിൽ

ഒാടുന്ന കാറിൽ യുവതിക്ക് നേരെ പീഡനശ്രമം. പഞ്ചാബിലെ അമൃത്സറിലാണ് സംഭവം. കാറിലുണ്ടായിരുന്ന മൂന്ന് സ്ത്രീകളിൽ ഒരാൾക്ക് നേരെയാണ് പീഡനശ്രമം നടന്നത്. ഇതേ തുടർന്ന് ഭയന്ന രണ്ട് യുവതികൾ കാറിൽ നിന്ന് പുറത്തേക്ക് ചാടി.
Read Also :ഗുജറാത്തിൽ 12കാരിയോട് ബന്ധുവിന്റെ ക്രൂരത; ബലാത്സംഗം ചെയ്ത ശേഷം തലയറുത്ത് കൊന്നു
റസ്റ്റോറന്റിലേക്ക് പോകുന്നതിനായി ടാക്‌സിയിൽ കയറിയതായിരുന്നു യുവതികൾ. ഇതിനിടെ മുൻസീറ്റിൽ ഇരുന്ന യുവതിക്ക് നേരെ ഡ്രൈവർ പീഡനശ്രമം നടത്തി. യുവതി എതിർത്തതോടെ ഡ്രൈവർ കാറിന്റെ വേഗത കൂട്ടി. ഭയന്ന യുവതികളിൽ രണ്ട് പേർ കാറിൽ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാരിൽ ചിലർ കാറിനെ പിന്തുടർന്നെങ്കിലും ഡ്രൈവർ കാർ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. കാറിലുണ്ടായിരുന്ന യുവതിയെ യാത്രക്കാർ രക്ഷപ്പെടുത്തി. ഡ്രൈവർ പിന്നീട് പൊലീസ് പിടിയിലായി.
Story Highlights – Molestation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here