ഇടുക്കിയിൽ വയോധികനെ അയൽവാസി കോടാലികൊണ്ട് തലയ്ക്കടിച്ച് കൊന്നു

ഇടുക്കിയിൽ വയോധികനെ അയൽവാസി കോടാലികൊണ്ട് തലയ്ക്കടിച്ച് കൊന്നു. നെടുങ്കണ്ടം തണ്ണിപ്പാറയിലാണ് സംഭവം. ജാനകീമന്ദിരം രാമഭദ്രൻ (73) ആണ് കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്. രാമഭദ്രനും ജോർജ് കുട്ടിയും ഏറെ കാലമായി സുഹൃത്തുക്കളായിരുന്നു. ഒറ്റയ്ക്ക് താമസിച്ചിരുന്ന ഇരുവരും മദ്യപാനം പതിവായിരുന്നു. ഇന്നലെയും ഇരുവരും മദ്യപിച്ചു. ഇതിനിടെ ഉടലെടുത്ത തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. സംഘർഷത്തിനിടെ ജോർജ് കുട്ടിക്ക് പരുക്കേറ്റിരുന്നു. ആശുപത്രിയിൽ പോകണമെന്നാവശ്യപ്പെട്ട് സഹോദരനെ സമീപിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയും ജോർജ് കുട്ടിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ജോർജ് കുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

Story Highlights Murder, Idukki

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top