Advertisement

തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 685 പേര്‍ക്ക്

October 18, 2020
Google News 1 minute Read

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 685 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 523 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 143 പേരുടെ ഉറവിടം വ്യക്തമല്ല. 13 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. രണ്ടുപേര്‍ വിദേശത്തു നിന്നുമെത്തി. ജില്ലയില്‍ ഇന്ന് നാലു പേരുടെ മരണം കൊവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.

നാലാഞ്ചിറ സ്വദേശി ഗോപാലകൃഷ്ണന്‍(62), പള്ളിത്തുറ സ്വദേശി ത്രേസ്യാമ്മ(82), ആനയറ സ്വദേശിനി സരോജം(63), തിരുവനന്തപുരം സ്വദേശിനി ബീമ എന്നിവരുടെ മരണങ്ങളാണ് കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.

ജില്ലയില്‍ പുതുതായി 2,905 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 30,758 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 1,736 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയിലാകെ 10,364 പേരാണ് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. 1,210 പേര്‍ ഇന്ന് രോഗമുക്തി നേടി.

Story Highlights covid confirmed 685 people In Thiruvananthapuram today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here