50 രൂപ വാടകയെ ചൊല്ലി തർക്കം; കെട്ടിട ഉടമയും കുടുംബവും ചേർന്ന് വാടകക്കാരനെ കുത്തിക്കൊന്നു

മുറി വാടകയെച്ചൊല്ലിയുള്ള തർക്കത്തിനിടെ കെട്ടിട ഉടമയും ബന്ധുക്കളും ചേർന്ന് വാടകക്കാരനെ കുത്തിക്കൊന്നു. കൊൽക്കത്തയിലാണ് സംഭവം. കത്രിക കൊണ്ടുള്ള ആക്രമണത്തിലാണ് വാടകക്കാരൻ കൊല്ലപ്പെട്ടത്. കൊലയ്ക്ക് പിന്നാലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒരു വയസുള്ള കുഞ്ഞിനെ കുളത്തിലെറിഞ്ഞ് കൊല്ലാന്‍ ശ്രമം; പിതാവ് അറസ്റ്റില്‍
സെൻട്രൽ കൊൽക്കത്തയിലെ ഡിസി ഡേ റോഡിലുള്ള ചേരിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. കെട്ടിടം ഉടമയായ അശോക് ദാസും കുടുംബവും ചേർന്ന് വാടകക്കാരെ മർദ്ദിക്കുന്നത് ശ്രദ്ധയിൽ പെട്ട മനോജ് റാം ആക്രമണം തടയാൻ ശ്രമിച്ചു. ഇതേ തുടർന്ന് മനോജ് റാമിനെയും ഇവർ ആക്രമിച്ചു. കത്രിക കൊണ്ടുള്ള ആക്രമണത്തിനിടെ കുത്തേറ്റ മനോജിന് ഗുരുതരമായ പരുക്കേറ്റു. ഇദ്ദേഹത്തെ പിന്നീട് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശരാശരി 50 രൂപയാണ് ഇവിടെ മുറി വാടക. 50 രൂപ മുടക്കി നിരവധി കുടുംബങ്ങൾ വർഷങ്ങളായി ഇവിടെ കഴിഞ്ഞിരുന്നു. അടുത്ത കാലത്തായി കെട്ടിട ഉടമയും ബന്ധുക്കളും മോശമായി പെരുമാറാൻ തുടങ്ങിയെന്നും 1500 രൂപ ബാടക നൽകണമെന്ന് ആവശ്യപ്പെട്ടു എന്നും വാടക്കാർ പറയുന്നു. ഇതാണ് വഴക്കിനു കാരണമായതെന്നും വാടക്കാർ ആരോപിക്കുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Story Highlights – Dispute over room rent of Rs 50 leads to murder in Kolkata slum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here