ഭക്ഷണത്തിന് നിലവാരമില്ല; കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ വീണ്ടും കൊവിഡ് രോഗികളുടെ പ്രതിഷേധം

kozhikkode beach hospital

കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ വീണ്ടും കൊവിഡ് രോഗികളുടെ പ്രതിഷേധം. വിതരണം ചെയ്യുന്ന ഭക്ഷണത്തിന് നിലവാരമില്ലെന്ന് രോഗികള്‍ പരാതിപ്പെട്ടു. ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങി ഭക്ഷണം കഴിക്കാന്‍ അനുവദിക്കണമെന്നായിരുന്നു രോഗികളുടെ ആവശ്യം.

ആശുപത്രി അധികൃതര്‍ ചര്‍ച്ചക്ക് തയാറായതിനെ തുടര്‍ന്ന് രോഗികള്‍ പ്രതിഷേധം അവസാനിപ്പിച്ചു. വൃത്തിഹീനമായ സാഹചര്യമാണെന്നും ഭക്ഷണ അവശിഷ്ടങ്ങള്‍ ബാത്ത്‌റൂമില്‍ ദിവസങ്ങളോളമായി ചിതറിക്കിടക്കുകയാണെന്നും രോഗികള്‍ ആരോപിച്ചതായി വിവരം.

Read Also : ഭക്ഷണം ലഭിക്കാൻ വൈകി; കോഴിക്കോട് ബീച്ച് ആശുപത്രിയിൽ കൊവിഡ് രോഗികൾ പ്രതിഷേധിച്ചു

നാളെ രാവിലെ തന്നെ പ്രശ്‌നത്തിന് പരിഹാരം കാണമെന്ന് അധികൃതര്‍ വാക്ക് നല്‍കിയെങ്കിലും പ്രശ്‌നപരിഹാരം ഉണ്ടായാലെ പ്രഭാതഭക്ഷണം കഴിക്കുവെന്ന് രോഗികള്‍ പറഞ്ഞതായി റിപ്പോര്‍ട്ട്. ഒരാഴ്ച മുന്‍പ് ഭക്ഷണം ലഭിക്കാന്‍ വൈകിയെന്നാരോപിച്ച് കൊവിഡ് രോഗികള്‍ പ്രതിഷേധിച്ചിരുന്നു.

Story Highlights covid patients, protest, beach hospital kozhikkode

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top