Advertisement

തൃശൂരില്‍ കുപ്രസിദ്ധ ഗൂണ്ടാ നേതാവ് അറസ്റ്റില്‍

October 18, 2020
1 minute Read

തൃശൂരില്‍ കുപ്രസിദ്ധ ഗൂണ്ടാ നേതാവിനെ കാപ്പ നിയമ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി അക്രമ കേസുകളിലും കൊലപാതകങ്ങളിലും പ്രതിയായ വെളിയന്നൂര്‍ സ്വദേശി വിവേകിനെയാണ് തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഓപ്പറേഷന്‍ റേഞ്ചറിന്റെ ഭാഗമായാണ് നടപടി.

തൃശൂരില്‍ ഗൂണ്ടകളെ അമര്‍ച്ച ചെയ്യുന്നതിനായി പൊലീസിന്റെ ഓപ്പറേഷന്‍ റേഞ്ചര്‍ ആരംഭിച്ച ശേഷമുള്ള ആദ്യത്തെ കാപ്പ കേസാണിത്. കൊലപാതക കേസുകളിലടക്കം പ്രതിയായ തൃശൂര്‍ സ്വദേശി വിവേകിനെയാണ് ഈസ്റ്റ് പൊലീസ് കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. കൊലപാതകം , കൊലപാത ശ്രമം , മയക്കുമരുന്ന് തുടങ്ങി തൃശ്ശൂര്‍ സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍മാത്രം ഇയാള്‍ക്കെതിരെ ഉള്ളത് പന്ത്രണ്ട് കേസുകളാണ്. 2019 ജൂണില്‍ ശക്തന്‍ ബസ് സ്റ്റാന്റില്‍ വെച്ച് ഒരാളെ കുത്തി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് വിവേക്. രണ്ടുമാസം മുമ്പാണ് വിവേക് ജയിലില്‍ നിന്നും പരോളില്‍ ഇറങ്ങിയത്. ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷവും ഇയാള്‍ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിരുന്നു.

ജില്ലയില്‍ കൊലപാതകങ്ങളും അക്രമസംഭവങ്ങളും തുടര്‍ക്കഥയായ പശ്ചാത്തലത്തില്‍, തൃശൂര്‍ ഡിഐജി എസ്. സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടക്കുന്ന ഓപ്പറേഷന്‍ റേഞ്ചറിന്റെ ഭാഗമായാണ് അറസ്റ്റ് നടന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ക്കുള്ള സാധ്യതയുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന. തൃശൂരിന് പുറമെ പാലക്കാട് മലപ്പുറം ജില്ലകളിലും ഓപ്പറേഷന്‍ റേഞ്ചര്‍ പ്രകാരമുള്ള പരിശോധന തുടരുകയാണ്.

Story Highlights goonda leader arrested in Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top