Advertisement

ഐപിഎൽ മാച്ച് 36: മുംബൈക്ക് ബാറ്റിംഗ്

October 18, 2020
1 minute Read
ipl mi kxip toss

ഇന്ത്യൻ പ്രീമിയർ ലീഗ് 36ആം മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ മുംബൈ ഇന്ത്യൻസിനു ബാറ്റിംഗ്. ടോസ് നേടിയ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളിലും മാറ്റങ്ങളില്ല. പോയിൻ്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള മുംബൈ ഇന്ന് ജയിച്ച് ഒന്നാമതെത്തുകയാവും ലക്ഷ്യം. പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള പഞ്ചാബ് ആവട്ടെ കഴിഞ്ഞ മത്സരം വിജയിച്ചതിൻ്റെ ആത്മവിശ്വാസത്തിലാണ്. മുംബൈക്ക് 8 മത്സരങ്ങളിൽ നിന്ന് 6 ജയം സഹിതം 12 പോയിൻ്റുണ്ട്. പഞ്ചാബിന് 8 മത്സരങ്ങളിൽ നിന്ന് രണ്ട് ജയം സഹിതം 4 പോയിൻ്റുകൾ ഉണ്ട്.

Story Highlights – mumbai indians vs kings xi punjab toss

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top