ഐപിഎൽ മാച്ച് 35: ബേസിൽ തമ്പിക്ക് സീസണിലെ ആദ്യ മത്സരം; കൊൽക്കത്തയ്ക്ക് ബാറ്റിംഗ്

ഇന്ത്യൻ പ്രീമിയർ ലീഗ് 13ആം സീസണിലെ 35ആം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു ബാറ്റിംഗ്. ടോസ് നേടിയ സൺറൈസേഴ്സ് ക്യാപ്റ്റൻ ഡേവിഡ് വാർണർ കൊൽക്കത്തയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളിലും രണ്ട് മാറ്റങ്ങൾ വീതമുണ്ട്. മലയാളി താരം ബേസിൽ തമ്പി സീസണിൽ ആദ്യമായി ഇന്ന് സൺറൈസേഴ്സിനു വേണ്ടി കളിക്കാനിറങ്ങും. യുവ ഓൾറൗണ്ടർ അബ്ദുൽ സമദും സൺറൈസേഴ്സിൽ ഇന്ന് കളിക്കും. ഖലീൽ അഹ്മദ്, ഷഹബാസ് നദീം എന്നിവരാണ് പുറത്തായത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ക്രിസ് ഗ്രീൻ, പ്രസിദ്ധ് കൃഷ്ണ എന്നിവർ പുറത്തിരിക്കും. ലോക്കി ഫെർഗൂസൻ, കുൽദീപ് യാദവ് എന്നിവർ ടീമിലെത്തി.
പോയിൻ്റ് ടേബിളിൽ യഥാക്രമം നാലാമതും അഞ്ചാമതുമുള്ള കൊൽക്കത്തയും സൺറൈസേഴ്സും എട്ട് മത്സരങ്ങൾ വീതം കളിച്ചു. കൊൽക്കത്ത നാലു മത്സരങ്ങളിൽ വിജയിച്ചപ്പോൾ സൺറൈസേഴ്സ് മൂന്നെണ്ണത്തിൽ ജയം കുറിച്ചു. കഴിഞ്ഞ മത്സരം ഇരു ടീമുകളും പരാജയപ്പെട്ടു.
Story Highlights – kolkata knight riders sunrisers hyderabad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here