Advertisement

തൃശൂർ ജില്ലയിൽ 862 പേർക്ക് കൂടി കൊവിഡ്; 1006 പേർക്ക് രോഗമുക്തി

October 18, 2020
Google News 1 minute Read
thrissur covid update today

തൃശൂർ ജില്ലയിൽ 862 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 859 കേസുകളിൽ സമ്പർക്കം വഴിയാണ് രോഗബാധ. ഇതിൽ അഞ്ച് കേസുകളുടെ ഉറവിടം വ്യക്തമല്ല. 1006 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9167 ആണ്. തൃശൂർ സ്വദേശികളായ 168 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 28013 ആണ്. രോഗബാധിതരായ 18570 പേരെയാണ് ഡിസ്ചാർജ് ചെയ്തത്.

Read Also : ഇന്ന് 63 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധ

എട്ട് ആരോഗ്യ പ്രവർത്തകർക്കും നാല് ഫ്രണ്ട് ലൈൻ വർക്കർമാർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന മൂന്ന് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. രോഗികളിൽ 60 വയസ്സിന് മുകളിൽ 60 പുരുഷൻമാരും 50 സ്ത്രീകളും 10 വയസ്സിന് താഴെ 30 ആൺകുട്ടികളും 34 പെൺകുട്ടികളും ഉൾപ്പെടുന്നു.

6158 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 1109 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 309 പേർ ആശുപത്രിയിലും 800 പേർ വീടുകളിലുമാണ്. 2833 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 3437 സാമ്പിളുകളാണ് പരിശോധിച്ചത്. ആകെ 217916 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

Story Highlights thrissur covid update today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here