വിദേശത്തേയ്ക്ക് ആദ്യം ഡോളർ കടത്തിയത് കോൺസുൽ ജനറലും അറ്റാഷേയും ചേർന്ന് : സ്വപ്ന

dollar smuggling by attache and consular general

വിദേശത്തേയ്ക്ക് ആദ്യം ഡോളർ കടത്തിയത് കോൺസുൽ ജനറലും അറ്റാ ഷേയും ചേർന്നെന്ന് സ്വപ്ന മൊഴി നൽകിയതായി കസ്റ്റംസ് എറണാകുളം എകണോമിക്ക് ഒഫൻസ് കോടതിയെ അറിയിച്ചു. ഡോളർ വിദേശത്തേയ്ക്ക് കടത്തിയതിന് സ്വപ്നയ്ക്കും, സരിത്തിനുമെതിരെ രജിസ്റ്റർ ചെയ്ത കേസിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഇവരുടെ മാത്രയിലാണ് സ്വപ്നയുടെ ഡോളർ കടത്തെന്നും കസ്റ്റംസ് പറയുന്നു.
വിദേശത്തേക്ക് ഡോളർ കടത്തിയ കേസിന്റെ കസ്റ്റംസ് റിപ്പോർട്ടിന്റെ പകർപ്പ് 24 ന് ലഭിച്ചു.

ഒമാനിലേയ്ക്കായിരുന്നു ഡോളർ കടത്തിയത്. സ്വപ്നയും, സിരത്തും, ഖാലിദും ചേർന്നാണ് ഡോളർ വിദേശത്തേയ്ക്ക് കൊണ്ട് പോയതെന്ന് കസ്റ്റംസ് റിപ്പോർട്ടിലുണ്ട്. ഖാലിദിന്റെ ഹാന്റ് ബാഗിലാണ് ഡോളർ ഒളിപ്പിച്ചത്. കോൺസുലേറ്റിലെ എക്‌സ്‌റേ മെഷീനിൽ ഡമ്മി പരിശോധന നടത്തിയിരുന്നു. ഡോളർ വിമാനതാവളത്തിൽ പിടികൂടുമോ എന്നറിയാനായിരുന്നു ഡമ്മി പരിശോധന. എല്ലാ ഡോളർ കടത്തിലും വിമാന താവളത്തിൽ സഹായം ചെയ്തത് സ്വപ്നയും, സരിത്തും ചേർന്നാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.

അതേസമയം, സ്വപ്നയുടെ മൊഴി ചോർന്നതിനെതിരെ അഭിഭാഷകൻ കോടതിയിൽ പരാതിപ്പെട്ടു. കസ്റ്റംസ് മുദ്രവെച്ച് കോടതിയിൽ നൽകിയ മൊഴിയാണ് ചോർന്നത്. അതീവ രഹസ്യ സ്വഭാവം ഉണ്ടെന്ന് വാദിച്ചാണ് കസ്റ്റംസ് തന്റെ ആവശ്യം നിഷേധിച്ചത്. എന്നാൽ കസ്റ്റംസ് ഉദ്യോഗസ്ഥർ മാധ്യങ്ങൾക്ക് മൊഴി ചോർത്തി നൽകിയെന്നും സ്വപ്ന കോടതിയിൽ പറഞ്ഞു. ഇത് കോടതിയലക്ഷ്യമെന്നും സ്വപ്നയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

എന്നാൽ വിഷയം അതീവ ഗൗരവമെന്നായിരുന്നു കോടതിയുടെ മറുപടി. ഇതിൽ നടപടി ആവശ്യപ്പെട്ട് സ്വപ്ന പ്രത്യേകം ഹർജി നൽകും.

Story Highlights dollar smuggling by attache and consular general

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top