സ്വര്‍ണക്കടത്ത് അന്വേഷണം നീങ്ങുന്നത് മുഖ്യമന്ത്രിയിലേക്കെന്ന് രമേശ് ചെന്നിത്തല

ramesh chennithala statement against cm pinarayi vijayan

സ്വര്‍ണക്കടത്ത് അന്വേഷണം നീങ്ങുന്നത് മുഖ്യമന്ത്രിയിലേക്കാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ശരിയായ ദിശയില്‍ ആണെന്നും രമേശ് ചെന്നിത്തല കോഴിക്കോട് പറഞ്ഞു. ശിവശങ്കര്‍ മുഖ്യമന്ത്രിയെയും മുഖ്യമന്ത്രി ശിവശങ്കറിനെയും രക്ഷിക്കാനാണ് ശ്രമിക്കുന്നത്. ശിവശങ്കര്‍ ആദ്യം നെഞ്ച് വേദന എന്നും ഇപ്പോള്‍ നടുവേദന എന്നും പറഞ്ഞു ആശുപത്രിയില്‍ കിടക്കുന്നത് അറസ്റ്റ് ഒഴിവാക്കാനാണ്. കേരള പിറവി ദിനത്തില്‍ സംസ്ഥാന വ്യാപകമായി യുഡിഎഫ് മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭം ആരംഭിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

Read Also : കള്ളക്കടത്തിനായി ടെലിഗ്രാം ഗ്രൂപ്പുണ്ടാക്കി; സിപിഎം കമ്മിറ്റി എന്നായിരുന്നൂ ഗ്രൂപ്പിന് പേര് : സരിത്ത്

കളമശേരി മെഡിക്കല്‍ കോളജ് സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് മെയില്‍ അയയ്ക്കും. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം പാളി എന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ ഓരോ ദിവസവും പുറത്തു വരുന്നത് എന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Story Highlights ramesh chennithala statement against cm pinarayi vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top