ഉത്തർപ്രദേശിൽ വീണ്ടും പീഡനം; 22കാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ട ബലാത്സംഗത്തിനിരയാക്കി

ഉത്തർപ്രദേശിൽ വീണ്ടും കൂട്ടബലാത്സംഗം. കാൺപൂർ ദേഹത് ജില്ലയിൽ 22കാരിയായ ദളിത് യുവതി കൂട്ട ബലാത്സംഗത്തിനിരയായി. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

ദിവസങ്ങൾക്ക് മുൻപാണ് സംഭവം. യുവതി വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് പീഡനം നടന്നത്. സംഭവത്തെക്കുറിച്ച് പുറത്ത് ആരോടെങ്കിലും പറഞ്ഞാൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായി ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു. ഒളിവിൽ പോയ പ്രതികളെ പിടിക്കാൻ എ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ചിട്ടുണ്ട്.

Story Highlights Uttar pradesh, Gang Rape

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top