എറണാകുളത്ത് 644 പേര്‍ക്ക് കൊവിഡ്; 974 ആളുകള്‍ക്ക് രോഗം ഭേദമായി

എറണാകുളം ജില്ലയില്‍ ഇന്ന് 644 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ 12 പേരാണ്. സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവര്‍ 438 പേരും. ഉറവിടമറിയാത്ത 190 കേസുകളുണ്ട്. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
Read Also : കോട്ടയം ജില്ലയില്‍ കൊവിഡ് കണ്‍ട്രോള്‍ റൂം വിപുലീകരിച്ചു; സംശയ നിവാരണത്തിന് 16 ഫോണ്‍ നമ്പരുകള്‍
974 പേര്‍ രോഗ മുക്തി നേടി. ഇന്ന് 2289 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2183 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 30113 ആണ്. ഇതില്‍ 28540 പേര്‍ വീടുകളിലും 74 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 1499 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
അതേസമയം കേരളത്തില്‍ ഇന്ന് 6591 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. തൃശൂര്‍ 896, കോഴിക്കോട് 806, മലപ്പുറം 786, എറണാകുളം 644, ആലപ്പുഴ 592, കൊല്ലം 569, കോട്ടയം 473, തിരുവനന്തപുരം 470, പാലക്കാട് 403, കണ്ണൂര്‍ 400, പത്തനംതിട്ട 248, കാസര്‍ഗോഡ് 145, വയനാട് 87, ഇടുക്കി 72 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Story Highlights – covid,coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here