കോട്ടയം ജില്ലയില്‍ കൊവിഡ് കണ്‍ട്രോള്‍ റൂം വിപുലീകരിച്ചു; സംശയ നിവാരണത്തിന് 16 ഫോണ്‍ നമ്പരുകള്‍

കോട്ടയം ജില്ലയില്‍ കൊവിഡ് രോഗികളുടെയും ക്വാറന്റീനില്‍ കഴിയുന്നവരുടെയും എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളുടെ സംശയ നിവാരണത്തിനായി കളക്ടറേറ്റിലെ കൊവിഡ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം വിപുലീകരിച്ചു. ഇതിനായി 16 ടെലിഫോണ്‍ നമ്പരുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പ്രത്യേക പരിശീലനം ലഭിച്ച ജില്ലയിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരാണ് കണ്‍ട്രോള്‍ റൂമില്‍ മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും സേവനമനുഷ്ഠിക്കുന്നത്.

സാമ്പിള്‍ പരിശോധന, ക്വാറന്റീന്‍, ചികിത്സ തുടങ്ങിയവ സംബന്ധിച്ച പൊതുവായ സംശയങ്ങള്‍ക്ക് ഇവര്‍ മറുപടി നല്‍കും. കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങളുടെയും നിരോധനാജ്ഞയുടെയും ലംഘനം സംബന്ധിച്ച വിവരങ്ങളും അറിയിക്കാം. സബ് കളക്ടര്‍ രാജീവ് കുമാര്‍ ചൗധരിക്കാണ് കണ്‍ട്രോള്‍ റൂമിന്റെ ചുമതല.

കണ്‍ട്രോള്‍ റൂമില്‍ ഇന്ററാക്ടീവ് വോയ്സ് റെസ്പോണ്‍സ് സംവിധാനവും ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന പറഞ്ഞു. കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പരുകള്‍.

 • 1077(ടോള്‍ ഫ്രീ)
 • 0481 2561500
 • 0481 2566400
 • 0481 2562300
 • 0481 2562100
 • 0481 2566100
 • 0481 2561300
 • 0481 2565200
 • 0481 2568714
 • 0481 2581900
 • 0481 2583200
 • 0481 2304800
 • 9188610014
 • 9188610015
 • 9188610016
 • 9188610017

Story Highlights covid control room kottayam phone numbers

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top