തൃശൂരിൽ വീടിന് നേരെ ആക്രമണം; വാഹനങ്ങൾ കത്തിച്ചു; പൊലീസ് അന്വേഷണം

തൃശൂരിൽ വീടിന് നേരെ ആക്രമണം. വീട്ടിൽ നിറുത്തിയിട്ടിരുന്ന വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചു. വടക്കാഞ്ചേരി ഒന്നാംകല്ലിൽ കുന്നത്ത് വീട്ടിൽ ജയചന്ദ്രന്റെ വീടാണ് ആക്രമിച്ചത്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പരാതി. സംഭവത്തിൽ വടക്കാഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

വടക്കാഞ്ചേരി ഒന്നാം കല്ലിൽ ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. ജയചന്ദ്രന്റെ വീട്ടിൽ കയറി നിറുത്തിയിട്ടിരുന്ന വാഹനങ്ങൾ പെട്രോളൊഴിച്ച് തീയിട്ട് നശിപ്പിച്ചു. വീടിന്റെ പോർച്ചിൽ നിറുത്തിയിട്ടിരുന്ന രണ്ട് ബൈക്കുകകളും രണ്ട് ഓട്ടോറിക്ഷകളും പൂർണമായും കത്തിനശിച്ചു. വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമാണെന്നും ആക്രമിച്ചത് ഗൂണ്ടാ നേതാവ് കല്ലമ്പാറ സുരയുടെ നേതൃത്വത്തിലുള്ള സംഘമാണെന്നും ജയചന്ദ്രൻ പറയുന്നു.

ജയചന്ദ്രന്റെ പരാതിയിൽ വടക്കാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവ സ്ഥലത്ത് ഫോറൻസിക് വിദഗ്ധരെത്തി പരിശോധന നടത്തി. മുൻപ് ഇരുവരും തമ്മിൽ ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു.

Story Highlights Attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top