Advertisement

കൊട്ടാരക്കരയില്‍ അഭിഭാഷകന് വെട്ടേറ്റു: വെട്ടേറ്റത് സിഎംപി ജില്ലാ കമ്മിറ്റി അംഗം പെരുംകുളം സ്വദേശി ഉണ്ണികൃഷ്ണന്

June 11, 2025
Google News 1 minute Read
kollam

കൊല്ലം കൊട്ടാരക്കരയില്‍ അഭിഭാഷകന് വെട്ടേറ്റു. സിഎംപി ജില്ലാ കമ്മിറ്റി അംഗം പെരുംകുളം സ്വദേശി ഉണ്ണികൃഷ്ണനാണ് വെട്ടേറ്റത്. തലയ്ക്കും നെറ്റിയിലും വെട്ടേറ്റ് ഗുരുതരമായി പരുക്കേറ്റ ഉണ്ണികൃഷ്ണന്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇഞ്ചക്കാട് ശില്‍പ ജങ്ഷന് സമീപം ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഇഞ്ചക്കാട് സ്വദേശിയായ അജയകുമാറും മകന്‍ രോഹിത്തും ചേര്‍ന്നാണ് ഉണ്ണികൃഷ്ണനെ മര്‍ദിക്കുകയും വെട്ടുകത്തികൊണ്ട് വെട്ടി പരുക്കേല്‍പ്പിക്കുകയും ചെയ്തത്. ഉണ്ണികൃഷ്ണനും സുഹൃത്തും രണ്ട് ദിവസം മുന്‍പ് ഇവരുടെ വീടിന് മുന്നില്‍ ഉച്ചത്തില്‍ സംസാരിച്ചിരുന്നു. ഇത് ചോദ്യം ചെയ്‌തെത്തിയ അജയകുമാര്‍ ഉണ്ണികൃഷ്ണനെ അസഭ്യം പറഞ്ഞ് അപമാനിച്ചിരുന്നു. ഇത് ചോദ്യം ചെയ്യാന്‍ ഉണ്ണികൃഷ്ണന്‍ വീണ്ടും എത്തുകയായിരുന്നു. ഈ സമയത്ത് ഇരുവരും തമ്മില്‍ ഉന്തുംതള്ളുമുണ്ടാവുകയും അജയകുമാറും രോഹിത്തും ചേര്‍ന്ന് ഉണ്ണികൃഷ്ണനെ മര്‍ദിക്കുകയുമായിരുന്നു.

വീഴ്ചയില്‍ ഉണ്ണികൃഷ്ണന്റെ വാരിയെല്ലിന് പൊട്ടലുണ്ടായതായും പറയുന്നുണ്ട്. പൊലീസ് ഇപ്പോള്‍ ഇരുകൂട്ടര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.

Story Highlights : Lawyer attacked in Kottarakkara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here