Advertisement

ലൈഫ് മിഷൻ കേസിൽ സിബിഐയ്ക്ക് തിരിച്ചടി; സ്‌റ്റേ നീക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

October 20, 2020
Google News 2 minutes Read

ലൈഫ് മിഷൻ കേസ് അന്വേണത്തിൽ വിശദമായി വാദം കേൾക്കണമെന്നാവശ്യപ്പെട്ട് സിബിഐ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഹർജിയിൽ വിശദമായ വാദത്തിന് ഇന്ന് സിബിഐ അറിയിച്ചു. അതേ സമയം, സിബിഐ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ശ്രമമാണ് നടത്തുന്നതെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ വ്യക്തമാക്കി.

കേസിൽ എതിർ സത്യവാങ് മൂലം സമർപ്പിക്കാൻ സമയം വേണം. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജു ഈ കേസിൽ ഹാജരാകാൻ തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പട്ടുള്ള നടപടി ക്രമങ്ങൾ ഇനിയും പുരോഗമിക്കേണ്ടതുണ്ട്. ഡൽഹിയിൽ ഇതിനുള്ള ചർച്ചകൾ പുരോഗമിച്ചു വരികയാണെന്നും അതിനാൽ ഇന്ന് കേസിൽ വാദം കേൾക്കുന്നതിന് തങ്ങൾ തയാറല്ലെന്ന് സിബിഐ കോടതിയെ അറിയിക്കുകയായിരുന്നു.

എന്നാൽ, എതിർ സത്യവാങ് മൂലം സമർപ്പിക്കാൻ തയാറല്ലായിരുന്നെങ്കിൽ എന്തിനാണ് ഇങ്ങെനാരു ഹർജിയുമായി കോടതിയെ സമീപിച്ചതെന്നായിരുന്നു കോടതി സബിബിഐയോട് ആരാഞ്ഞത്. എന്നാൽ, ഡിപ്പാർട്ട്‌മെന്റ് കാര്യങ്ങൾക്ക് തടയമുണ്ടെന്നാണ് സിബിഐ മറുപടി നൽകിയത്.

സംസ്ഥാന സർക്കാറിനെയും ലൈഫ് മിഷനേയും അപമാനിക്കാനാണ് സിബിഐ ശ്രമിക്കുന്നതെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. എതിർ സത്യവാങ് മൂലം സമർപ്പിക്കാതെ അടിയന്തര ഹിയറിംങ് ആവശ്യപ്പെട്ടത് മാധ്യമങ്ങളിൽ വാർത്ത നിറഞ്ഞ് നിൽക്കാനും അതോടൊപ്പം സർക്കാറിനെ താറടിക്കാനാണെന്നും സംസ്ഥന സർക്കാറിന് വേണ്ടി ഹാജരായ അഡ്വ. വിശ്വനാഥൻ കോടതിയെ അറിയിച്ചു.

മാത്രമല്ല, തന്റെ ബിസിനസ് തകർന്നെന്നും കേസിൽ രാഷ്ട്രീയകളിയാണുള്ളതെന്നും സന്തോഷ് ഈപ്പൻ കോടതിയിൽ പറഞ്ഞു. കേസിൽ വാദങ്ങളെല്ലാം കേട്ടതിന് ശേഷമാണ് സിബിഐയുടെ വാദം കണക്കിലെടുത്ത് സാങ്കേതികമായ അർത്ഥത്തിൽ ഹൈക്കോടതി ഹർജി തള്ളിയത്.

Story Highlights CBI suffers setback in Life Mission case; The High Court rejected the demand to remove the site

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here