വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം; സിബിഐ സംഘം കൂടുതൽ പേരുടെ മൊഴിയെടുക്കുന്നു

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം കൂടുതൽ പേരുടെ മൊഴിയെടുക്കുന്നു. സംഗീതജ്ഞൻ ഇഷാൻ ദേവ് ഉൾപ്പെടെ പത്തുപേരുടെ മൊഴിയാണ് ഇന്ന് രേഖപ്പെടുത്തുന്നത്. ബാലഭാസ്‌കറിന്റെ സംഗീത ഗ്രൂപ്പായ ബിഗ് ബാൻഡ് സംഘത്തിലുള്ളവരുടെയും മൊഴിയെടുക്കും.

തിരുവനന്തപുരം പൂന്തുറ സിബിഐ ഓഫീസിലാണ് മൊഴിയെടുക്കൽ പുരോഗമിക്കുന്നത്. സ്വർണക്കടത്ത് കേസിലെ പ്രതികളായ പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം എന്നിവരുമായുള്ള ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളടക്കമുള്ള കാര്യങ്ങളാകും സിബിഐ അന്വേഷണ സംഘം ചോദിച്ചറിയുക.

Story Highlights Death of violinist Balabhaskar; The CBI team is taking more statements

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top