വാര്‍ത്ത തുണയായി; ആരോഗ്യവകുപ്പ് പ്രശാന്തിന് കൃത്രിമക്കാല്‍ നല്‍കും [24 impact]

24 impact health department will give Prashant an artificial leg

എട്ട് വര്‍ഷം മുന്‍പ് അപകടത്തില്‍ കാല് നഷ്ടമായതിനെ തുടര്‍ന്ന് കാലാവധി പൂര്‍ത്തിയായ കൃത്രിമകാലുമായി ലോട്ടറി കച്ചവടം നടത്തുന്ന പ്രശാന്തിന് ട്വന്റി ഫോര്‍ വാര്‍ത്തയിലൂടെ സര്‍ക്കാര്‍ സഹായം. പ്രശാന്തിന്റെ ദുരിതജീവിതം ട്വന്റി ഫോറിലൂടെ പുറംലോകത്തെത്തിയതോടെ ആരോഗ്യവകുപ്പ് നേരിട്ട് ഇടപെട്ട് പ്രശാന്തിന് കൃത്രിമക്കാല്‍ നല്‍കാന്‍ തീരുമാനിച്ചു. ഫ്ളവേഴ്സ് ഫാമിലി ക്ലബ്ബിന്റെ സഹായത്തോടെയാകും പ്രശാന്തിന് സഹായം നല്‍കുക.

പ്രശാന്തിന്റെ വേദനനിറഞ്ഞ ജീവിതകഥ ട്വന്റി ഫോര്‍ മോണിംഗ് ഷോയിലൂടെ പുറംലോകത്തെത്തിയതോടെ ആരോഗ്യവകുപ്പ് മന്ത്രി നേരിട്ട് ഇടപെട്ട് സാമൂഹ്യ സുരക്ഷാമിഷന്റെ വീ കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃത്രിമക്കാല്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഫ്‌ളവേഴ്‌സ് ഫാമിലി ചാരിറ്റബിള്‍ സൊസൈറ്റി നേതൃത്വത്തിലാകും പ്രശാന്തിന് സഹായമെത്തിക്കുക. എട്ടു വര്‍ഷം മുന്‍പാണ് വാഹനാപകടത്തില്‍ പ്രശാന്തിന്റെ കാല്‍ നഷ്ടമായത്. കാലാവധി കഴിഞ്ഞ ക്രിത്രിമക്കാലുമായാണ് ഏറെ നാളായി പ്രശാന്ത് ജീവിച്ച് പോന്നിരുന്നത്.

Story Highlights health department will give Prashant an artificial leg [24 impact]

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top