ഐപിഎൽ മാച്ച് 38: ഡൽഹിക്ക് ബാറ്റിംഗ്; ഡാനിയൽ സാംസിന് അരങ്ങേറ്റം

ipl kxip dc toss

ഐപിഎൽ 13ആം സീസണിലെ 38ആം മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ ഡൽഹി ക്യാപിറ്റൽസ് ബാറ്റ് ചെയ്യും. ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് നായകൻ ശ്രേയാസ് അയർ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങളുമായാണ് ഡൽഹി ഇറങ്ങുക. പരുക്ക് മാറി ഋഷഭ് പന്ത് തിരികെ എത്തി. ഒപ്പം ഷിംറോൺ ഹെട്‌മെയറും ഇന്ന് കളിക്കും. അലക്സ് കാരി, അജിങ്ക്യ രഹാനെ എന്നിവർ പുറത്തിരിക്കും. ഒപ്പം ബിഗ് ബാഷ് ലീഗിൽ താരമായ യുവ ഓൾറൗണ്ടർ ഡാനിയൽ സാംസ് ഇന്ന് ഡൽഹി കുപ്പായത്തിൽ ഐപിഎൽ അരങ്ങേറ്റം കുറിയ്ക്കും. ആൻറിച് നോർക്കിയ പുറത്തിർക്കും. പഞ്ചാബ് നിരയിൽ ക്രിസ് ജോർഡനു പകരം ജിമ്മി നീഷം കളിക്കും.

Story Highlights kings xi punjab delhi capitals

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top