Advertisement

കൊവിഡ് വ്യാപിക്കുന്നു; അയര്‍ലന്‍ഡ് വീണ്ടും ലോക്ക്ഡൗണിലേക്ക്

October 20, 2020
Google News 2 minutes Read

രാജ്യത്ത് കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് അയര്‍ലന്‍ഡ്. പ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിനാണ് ഇക്കാര്യം അറിയിച്ചത്. ആറ് ആഴ്ചത്തേയ്ക്കാണ് ലോക്ക്ഡൗണ്‍. ഇതോടെ രണ്ടാമതും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്ന ആദ്യ യൂറോപ്യന്‍ യൂണിയന്‍ രാജ്യമായി അയര്‍ലന്‍ഡ്. ബുധനാഴ്ച ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വരും.

സ്‌കൂളുകളെ ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് തുറക്കാന്‍ അനുമതിയുണ്ട്. ബാറുകളും റെസ്റ്റോറന്റുകളിലും ടേക്ക്എവേ സംവിധാനമോ ഡെലിവറി സര്‍വീസോ മാത്രമേ ഉണ്ടാകൂ. അവശ്യ സേവന വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും യാത്രാനുമതി. വീടിന് അഞ്ചുകിലോമീറ്റര്‍ ദൂരപരിധിയില്‍ വ്യായാമത്തിന് പോകാനും അനുമതി നല്‍കിയിട്ടുണ്ട്.

എല്ലാവരോടും വീടുകളില്‍ തന്നെ കഴിയാന്‍ അഭ്യര്‍ത്ഥിക്കുന്നതായും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് അറിയിച്ചു.

Story Highlights Ireland is first EU country to re-enter lockdown

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here