സ്വര്‍ണക്കടത്ത്- ലൈഫ് മിഷന്‍ കേസുകളുടെ അന്വേഷണം; പൂര്‍ണ മേല്‍നോട്ട ചുമതല അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന് കൈമാറി

സ്വര്‍ണക്കടത്ത്- ലൈഫ് മിഷന്‍ കേസുകളുടെ പൂര്‍ണ മേല്‍നോട്ട ചുമതല അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവിന് കേന്ദ്രം കൈമാറി. കസ്റ്റംസ്, ഇന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ, എന്‍ഐഎ കേസുകളുടെ നടത്തിപ്പ് ഏകോപിപ്പിക്കലാണ് പ്രധാന ചുമതല. അടിയന്തര ഘട്ടങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ക്കായി വിവിധ കോടതികളില്‍ ഹാജരാകാനും തീരുമാനമുണ്ട്. ഏജന്‍സികളുടെ കേസ് നടത്തിപ്പില്‍ വീഴ്ചയെന്ന ആക്ഷേപത്തെത്തുടര്‍ന്നാണ് നടപടി.
അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിന്റേത് അറസ്റ്റ് ഒഴിവാക്കാനുള്ള നാടകമെന്ന് കസ്റ്റംസ് പറഞ്ഞു. ശിവശങ്കര്‍ ആശുപത്രിയിലാകും മുന്‍പ് മുന്‍കൂര്‍ ജാമ്യഹര്‍ജി ഒപ്പിട്ട് നല്‍കിയിരുന്നു. ശിവശങ്കറിന് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും കസ്റ്റംസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.
Read Also : സ്വര്‍ണക്കടത്ത് അന്വേഷണം നീങ്ങുന്നത് മുഖ്യമന്ത്രിയിലേക്കെന്ന് രമേശ് ചെന്നിത്തല
കസ്റ്റംസ് കേസില്‍ വെള്ളിയാഴ്ച എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ശിവശങ്കറിന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ല. കേവലം വേദനസംഹാരി നല്‍കിയാണ് ശിവശങ്കറെ ഡിസ്ചാര്‍ജ് ചെയ്തത്. കസ്റ്റംസ് കേസുകളില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ ഹൈക്കോടതിക്ക് സാധിക്കില്ല. കസ്റ്റംസ് അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വിടാനാകില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
Story Highlights – gold smuggling, life mission case, additional solicitor general
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here