ഡോളർ കടത്തിയ കേസ്; സ്വപ്‌നയേയും സരിത്തിനേയും അറസ്റ്റ് ചെയ്യാൻ അനുമതി

വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ സ്വപ്ന സുരേഷിനേയും സരിത്തിനേയും അറസ്റ്റ് ചെയ്യാൻ അനുമതി. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. ജയിലിലെത്തി കസ്റ്റംസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും.

സ്വർണക്കടത്ത് കേസ്, ഈന്തപ്പഴം കടത്തിയ കേസ് എന്നിവയ്ക്ക് പിന്നാലെയാണ് ഡോളർ കടത്തിയ കേസിലും സ്വപ്‌നയേയും സരിത്തിനേയും അറസ്റ്റ് ചെയ്യുന്നത്. യുഎഇ കോൺസുലേറ്റിലെ മുൻ ചീഫ് അക്കൗണ്ടന്റ് ഓഫീസർ ഖാലിദിനൊപ്പം ചേർന്ന് 1.90 ലക്ഷം അമേരിക്കൻ ഡോളർ കടത്തിയെന്നാണ് കേസ്. അന്വേഷണം മുന്നോട്ടു പോകാൻ ഇരുവരേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കസ്റ്റംസ് കോടതിയിൽ അപേക്ഷ നൽകും.

ഡോളർ കടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ആരോപണ വിധേയനാണ്. ഇതുമായി ബന്ധപ്പെട്ട് എം ശിവശങ്കറിന് ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയെങ്കിലും, വെള്ളിയാഴ്ച വരെ അറസ്റ്റ് തടഞ്ഞിരിക്കുകയാണ്.

Story Highlights Gold smuggling case, Swapna suresh, Sarith

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top