തൃശൂര്‍ ജില്ലയില്‍ 946 പേര്‍ക്ക് കൂടി കൊവിഡ്; 203 പേര്‍ രോഗമുക്തരായി

covid 19 Thrissur updates

തൃശൂര്‍ ജില്ലയില്‍ ബുധനാഴ്ച 946 പേര്‍ക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. 203 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9298 ആണ്. തൃശൂര്‍ സ്വദേശികളായ 129 പേരാണ് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 30388 ആയി. 20794 പേരാണ് ജില്ലയില്‍ ഇതുവരെ രോഗമുക്ത നേടിയത്.

ജില്ലയില്‍ സമ്പര്‍ക്കം വഴി 945 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതില്‍ 11 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. രോഗ ബാധിതരില്‍ 60 വയസിനുമുകളില്‍ 61 പുരുഷന്‍മാരും 55 സ്ത്രീകളുമുണ്ട്. പത്ത് വയസിനു താഴെ 32 ആണ്‍കുട്ടികളും 36 പെണ്‍കുട്ടികളുമുണ്ട്.

Story Highlights covid 19 Thrissur updates

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top