കോഴിക്കോട് മുന്‍ മേയര്‍ എം ഭാസ്‌കരന്‍ അന്തരിച്ചു

കോഴിക്കോട് മുന്‍ മേയര്‍ എം ഭാസ്‌കരന്‍ (77) അന്തരിച്ചു. സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു. നാല് തവണ കോര്‍പറേഷന്‍ കൗണ്‍സിലര്‍ ആയി പ്രവര്‍ത്തിച്ചു.
കോര്‍പറേഷന്‍ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു. സിഐടിയു, ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (സിഐടിയു) ജില്ലാ പ്രസിഡന്റ് സ്ഥാനവും അലങ്കരിച്ചിട്ടുണ്ട്. ഭാര്യ വിരമിച്ച അധ്യാപിക പി എന്‍ സുമതി.
കോഴിക്കോട് ജില്ലാ സഹകരണാശുപത്രി പ്രസിഡന്റ്, കാലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, റബ്‌കോ വൈസ് ചെയര്‍മാന്‍, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നായനാര്‍ മേല്‍പ്പാലം, അരയിടത്തുപാലം, എരഞ്ഞിപ്പാലം ബൈപാസ് തുടങ്ങിയ നിരവധി വികസന പദ്ധതികളില്‍ മേയര്‍ എന്ന നിലയില്‍ പങ്കാളിയായി. 2005-2010 കാലഘട്ടത്തിലാണ് കോഴിക്കോട് മേയറായിരുന്നത്.
Story Highlights – m bhaskaran passed away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here